Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Force Cleans

Thrissur

വെ​ള്ള​ക്കെ​ട്ട്: പെ​രും​തോ​ട് ശു​ചീ​ക​ര​ണ​ങ്ങ​ളു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ​സേ​ന

ശ്രീ​നാ​രാ​യ​ണ​പു​രം: രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ പെ​രും​തോ​ട് ശു​ചീ​ക​ര​ണ​ങ്ങ​ളു​മാ​യി ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത നി​വാ​ര​ണ​സേ​ന.

മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പെ​രി​ഞ്ഞ​നം മു​ത​ൽ എ​റി​യാ​ടു​വ​രെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 16 കി.​മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പെ​രും​തോ​ട് ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2.47 കി.​മീ​റ്റ​ർ ക​ട​ന്നു​പോ​കു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ പ്ര​ധാ​ന ജ​ല​ഗ​താ​ഗ​ത​മാ​ർ​ഗ​മാ​യി​രു​ന്ന പെ​രും​തോ​ട് ഇ​ന്ന് കെെ​യേ​റ്റ​ങ്ങ​ൾ​കൊ​ണ്ടും മാ​ലി​ന്യ​ങ്ങ​ൾ​കൊ​ണ്ടും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ വി​വി​ധ ജ​ല​സ്രോ​ത​സു​ക​ളി​ൽ​നി​ന്നു സു​ഗ​മ​മാ​യി ക​ട​ലി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​പ്പോ​യി​രു​ന്നു. പ​ക്ഷെ നി​യ​മ​ലം​ഘ​ന പ്ര​വ​ർ​ത്ത​ങ്ങ​ൾ​കൊ​ണ്ട് ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും വി​വി​വി​ധ ജ​ല​സ്രോ​ത​സു​ക​ളും സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ നി​ക​ത്തി​യ​തു​കാ​ര​ണം രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​ന് വ​ഴി​യൊ​രു​ക്കി.

ക​ടു​ത്ത ശു​ദ്ധ​ജ​ല​ക്ഷാ​മ​വും നേ​രി​ടു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2,3,16,17,18,19 എ​ന്നീ വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പെ​രും​തോ​ട് കു​ള​വാ​ഴ, ച​ണ്ടി, പു​ല്ലു​ക​ൾ മ​റ്റു മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് നെ​ൽ​പി​ണി​തോ​ട്ടി​ൽ​നി​ന്നും മ​റ്റ് വാ​ർ​ഡു​ക​ളി​ലെ ഉ​പ​തോ​ടു​ക​ളി​ൽ​നി​ന്നും വ​ലി​യ​തോ​തി​ൽ വെ​ള്ള​മൊ​ഴു​കി പെ​രും​തോ​ട്ടി​ലാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്.

ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തോ​ളം സേ​നാം​ഗ​ങ്ങ​ൾ ജെ​സി​ബി​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് ദി​വ​സ​ങ്ങ​ളാ​യു​ള്ള പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നീ​ർ​നാ​യ​ക്കൂ​ട്ട​ങ്ങ​ളു​ടെ ആ​ക്ര​മ​ങ്ങ​ളും മ​റ്റും പ്ര​തി​രോ​ധി​ച്ചു​കൊ​ണ്ടാ​ണ് അ​പ​ക​ട​സാ​ധ്യ​ത നി​റ​ഞ്ഞ പെ​രും​തോ​ട് വൃ​ത്തി​യാ​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ദു​ര​ന്ത​നി​വാ​ര​ണ സേ​ന കാ​പ്റ്റ​ൻ രാ​ജേ​ഷ് കൈ​ത​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​രാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യി​ൽ സ​ജീ​വ​മാ​യു​ള്ള​ത്. പെ​രും​തോ​ട് ശു​ചീ​ക​ര​ണം 15 ദി​വ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

 

Latest News

Corehub Up